മേപ്പള്ളി

നവംബര്‍ 1, 2006

പ്രസാധകക്കുറിപ്പ്

Filed under: തരംതിരിക്കാത്ത — meppally @ 4:24 am

ഇന്ന് 2006, നവംബര്‍ 1. അമ്പതാം കേരളപ്പിറവി ദിനം. ഈ സുദിനത്തില്‍ ഈ ബ്ലോഗ്, മണ്‍മറഞ്ഞ എന്റെ പ്രിയ മുത്തച്ഛന് ആ സ്മരണയ്ക്ക് മുന്നില്‍ വിനീതമായി സമര്‍പ്പിക്കുന്നു.

ആദ്യമിറങ്ങിയ സ്വന്തം കവിതാ സമാഹാരത്തിന് ആമുഖമെഴുതാന്‍ കഴിയാതെ പോയ കവിയാണ് ശ്രീ. മേപ്പള്ളി ബാലന്‍. 2001 ലെ തിരുവോണരാത്രിയില്‍ കവിയും രണ്ടു മാസത്തിന് ശേഷം അതേ നാളില്‍ അതേ മുറിയില്‍ വച്ച് സഹധര്‍മ്മിണിയും ലോകത്തോട് യാത്ര പറഞ്ഞു.

അതോടെ അദ്ദേഹമെഴുതിയതൊക്കെ അനാഥമായി. അവ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഞങ്ങള്‍
ആഗ്രഹിച്ചിരുന്നു. ഒരു നിമിത്തമെന്നോണം പഴയ പല പാട്ടുകളും ചിലര്‍ കാസറ്റാക്കി മരണശേഷം പുറത്തിറക്കി. ഒന്നിലും കവിയുടെ പേരില്ലായിരുന്നു!

2002 സെപ്തംബര്‍ മാസത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരമായ ‘കെട്ടിലമ്മ’യില്‍ നിന്ന് ചില കവിതകളും പാട്ടുകളും ഈ ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്യുന്നു.

എന്ന് സ്നേഹപൂര്‍വ്വം,

തിരുവോണം പബ്ലിക്കേഷന്‍സിന് വേണ്ടി,
നിക്ക്

Advertisements

Blog at WordPress.com.